The UAE approved a decision to grant visa on arrival to Indian passport holders with residence visa from UK and the European Union. <br /> <br />കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് മുന്‍ കൂട്ടി വിസയെടുക്കാതെ, യു എ ഇയിലെത്തിയ ശേഷം വിസയെടുക്കാനുള്ള സൗകര്യം അനുവദിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഈ തീരുമാനം എടുത്തത്.